വിവാദ പരാമർശം തിരുത്താതെ ജലീല്‍; കശ്മീർ പോസ്റ്റ് മുക്കി

Jaihind Webdesk
Saturday, August 13, 2022

രാജ്യവിരുദ്ധത തുളുമ്പുന്ന ‘ആസാദ് കശ്മീർ’ പരാമർശം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച് കെ.ടി ജലീല്‍ എംഎല്‍എ. എന്നാല്‍ പ്രസ്താവന തിരുത്താന്‍ കെ.ടി ജലീല്‍ തയാറായില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് പരാമർശം പിന്‍വലിക്കുന്നതായി കെ.ടി ജലീല്‍ അറിയിച്ചത്.

“നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്‍റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിന്‍റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു” – കെ.ടി ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.