ജലീല്‍ കള്ളം ആവർത്തിക്കുന്നു; നല്ല അഴിമതിക്കാരനായതുകൊണ്ടാണോ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല | VIDEO

Jaihind News Bureau
Saturday, September 12, 2020

 

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീല്‍ കള്ളം ആവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും മറയ്ക്കാനില്ലെങ്കില്‍ മന്ത്രി എന്തിനാണ് ചോദ്യംചെയ്യലിന് ഒളിച്ചുപോയതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ഇ.ഡി ചോദ്യംചെയ്യുന്നത്.  മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണോയെന്ന് ജനങ്ങള്‍ ചോദിക്കുകയാണ്. ശിവശങ്കറിന്‍റെ  കാര്യത്തിൽ എടുത്ത സമീപനം ജലിലിന്‍റെ കാര്യത്തിൽ എന്ത് കൊണ്ട് എടുക്കുന്നില്ല. കുറ്റം ചെയ്തുവെന്നാണ് പൊതുസമൂഹം വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല അഴിമതിക്കാരനായതുകൊണ്ടാണോ ജലീലിനെ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തില്‍ ചോദിച്ചു.