മന്ത്രി കെ.റ്റി ജലീൽ അധികാര ദുർവിനിയോഗം നടത്തിയതായി സ്ഥിരീകരിച്ച് ഗവർണറുടെ ഓഫീസ്; ഇടപെടൽ നിയമവിരുദ്ധമെന്ന് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്; മന്ത്രി അദാലത്തിൽ ഇടപെട്ട് തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചെന്നാണ് പരാതി

മന്ത്രി കെ.റ്റി ജലീൽ അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തൽ. ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ഫയൽ അദാലത്തിൽ ഗവർണറുടെ അനുമതി കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകിയത് അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടി കാട്ടി സെക്രട്ടറി ഗവർണർക്ക് റിപ്പോർട്ട് കൈമാറി

സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മറ്റി ഗവർണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.റ്റി ജലീൽ അധികാര ദുർവിനിയോഗം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.
ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് മൂന്നാം തവണ മൂല്യനിർണയം നടത്താൻ മന്ത്രി പങ്കെടുത്ത അദാലത്തിൽ തീരുമാനമെടുത്തു.തുടർന്ന് ആ വിദ്യാർത്ഥിയെ വിജയിപ്പിക്കുകയും ചെയ്തു. എന്നാൽ തീരുമാനം ചട്ടവിരുദ്ധമായതിനാൽ വി.സി അത് അംഗീകരിച്ചില്ലെന്ന് ഗവർണർക്ക് സമർപ്പിച്ച കുറുപ്പിൽ സെക്രട്ടറി വ്യക്തമാക്കുന്നു. കണ്ണൂർ സർവ്വകലാശാലയിൽ നടന്ന അദാ ലത്തിൽ ഒരു വിദ്യാർഥിക്ക് ചട്ടവിരുദ്ധമായി നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റ് കണ്ണൂർ വൈസ് ചാൻസലർ റദ്ദാക്കിയ നടപടി മാതൃകാപരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ വിശദീകരണം തള്ളിക്കളയണമെന്നും സെക്രട്ടറി രേഖപ്പെടുത്തിയിട്ടുണ്ട്.
മേൽനടപടികൾക്കായി ഫയൽ ഇപ്പോൾ ഗവർണറുടെ പരിഗണയിലാണ്. അനധികൃതമായി മാർക്ക് ദാനം നടത്താൻ കെ.റ്റി ജലീൽ നടത്തിയ ഇടപെടലുകൾ വലിയ വിവാദക്കൾക്ക് വഴിവച്ചിരുന്നു.അദാലത്തി ലക്കം പങ്കെടുത്ത് കൊണ്ട് മന്ത്രി നടത്തിയ അനധികൃത ഇടപെടലിന്റെ നിരവധി തെളിവുകൾ പുറത്ത് വരുകും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ഗവർണറുടെ സെക്രട്ടറി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

https://youtu.be/0ZKWVXUxcS8

KT Jaleel
Comments (0)
Add Comment