കേരള സർവകലാശാലയിൽ മാർക്ക് തട്ടിപ്പ് നടന്നതായി തുറന്ന് സമ്മതിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി ജലീൽ. തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ജലീൽ കേരളത്തിലെ സർവശാലകളുടെ അന്ധകനായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി
കേരള സർകലാശായിലെ മോഡറേഷൻ തട്ടിപ്പ് പ്രതിപക്ഷത്ത് നിന്ന് റോജി എം.ജോണാണ് സഭയിൽ ഉന്നയിച്ചത്. മാർക്ക് തട്ടിപ്പിന് പിന്നിൽ വൻ മാഫിയ പ്രവർത്തിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ റോജി എം ജോൺ പറഞ്ഞു. മാർക്ക് തട്ടിപ്പ് മാത്രമല്ല, കേരള യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളർ നിയമനത്തിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും റോജി എം.ജോൺ ആരോപിച്ചു.
അതേസമയം മാർക്ക് തട്ടിപ്പ് നടന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ സഭയിൽ തുറന്നു സമ്മതിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. തന്ത്ര പരമായ നിക്കങ്ങളിലൂടെയാണ് തട്ടിപ്പ് നടന്നതെന്നും ജലീൽ പറഞ്ഞു.
ജലീൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയ ശേഷമാണ് സർവകാല ശാലകൾ കുത്തഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ജലീൽ കേരളത്തിലെ സർവശാലകളുടെ അന്ധകാനായി മാറുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അതിനിടെ അടിയന്തര പ്രമേയ നോട്ടീസിൽ മന്ത്രിക്കും cpm നും എതിരായ ആരോപണം ഉൾപ്പെടുത്തിയത് തെറ്റെന്ന് എ കെ ബാലൻ സഭയിൽ പറഞ്ഞു. എന്നാൽ വിശദീകരണ കുറിപ്പിൽ ഇത്തരം പരാമർശങ്ങൾ ഇല്ലെന്ന് സ്പീക്കർ വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.