‘അഭിമാനമാണ്‌ ഇർഫാന്‍’ ; കെ.ടി ഇർഫാന്‌ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, August 5, 2021

കല്‍പ്പറ്റ : ടോക്യോ ഒളിമ്പിക്സ്  പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ന് മത്സരിക്കുന്ന  കെ. ടി ഇർഫാന്‌ എല്ലാ ആശംസകള്‍ നേർന്ന് രാഹുല്‍ ഗാന്ധി. അഭിമാനമാണ്‌ ഇർഫാനെന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

 

ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നോടെയാണ് മത്സരം.  2012ലെ ലണ്ടൻ ഒളിമ്പിക്സിൽ പത്താമനായാണ് ഇർഫാൻ ഫിനിഷ് ചെയ്തിരുന്നത്. ടോക്യോ ഒളിമ്പിക്സിനായി ബംഗളൂരുവിലായിരുന്നു ഇർഫാന്‍റെ പരിശീലനം. ഇന്ത്യൻ ആർമിയിൽ ഹവിൽദാർ റാങ്കിലാണ് ഇർഫാനിപ്പോൾ. ഇന്ത്യയിൽ നിന്ന് ഹരിയാനയിലെ സന്ദീപ് കുമാറും രാഹുൽ രോഹിലയും ഇർഫാനൊപ്പം ട്രാക്കിലുണ്ടാകും.