സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് തിളക്കമാർന്ന വിജയം: എസ്എഫ്ഐ യുടെ അക്രമ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; കെഎസ്‌യു

 

കണ്ണൂര്‍: സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ കെഎസ്‌യുവിന് ഉജ്വല വിജയമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് എം. സി. അതുൽ. രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന 52 സ്കൂളുകളിൽ 31 സ്കൂളുകളിൽ കെഎസ്‌യു മുന്നണി സ്കൂൾ യൂണിയൻ ഭരിക്കും. പല സ്കൂളുകളിലും എസ്എഫ്ഐ പ്രവർത്തകരും പുറത്ത് നിന്നുള്ള പാർട്ടി ക്രിമിനലുകളും വിദ്യാർത്ഥികളെ ആക്രമിച്ചും ഭീഷപ്പെടുത്തിയും നോമിനേഷൻ പിൻവലിപ്പിക്കാൻ ശ്രമിക്കുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ അതിനെതിരെ പോരാടി വിദ്യാർത്ഥികൾ സ്വന്തമാക്കിയ വിജയമാണിതെന്നും പുതു തലമുറയുടെ ജനാധിപത്യ ബോധവും രാഷ്ട്രീയ നിലപാടും വ്യക്തമായ തിരഞ്ഞെടുപ്പ് വിജയം വിദ്യാലയങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും കെഎസ്‌യു ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ ചേലോറ, ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ പാല, ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ വെള്ളോറ, ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ പള്ളിക്കുന്ന്, ഗവണ്‍മെന്‍റ് ഹയർസെക്കന്‍ററി സ്കൂൾ കോട്ടയം മലബാർ, ഗവണ്‍മെന്‍റ് ഹയർസെക്കന്‍ററി സ്കൂൾ പാലയാട്, ഗവണ്‍മെന്‍റ് ഹയർസെക്കന്‍ററി സ്കൂൾ മുണ്ടേരി, രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ ചൊക്ലി, ബി.ഇ.എം.പി ഹയർ സെക്കന്‍ററി സ്കൂൾ തലശ്ശേരി, ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ ചട്ടുകപ്പാറ, ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ ആയിത്തറ മമ്പറം, ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ നെടുങ്ങോ, ഗവണ്‍മെന്‍റ് ഹയർസെക്കന്‍ററി സ്കൂൾ മാതമംഗലം, ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ കടന്നപ്പള്ളി, ഗവണ്‍മെന്‍റ്ഹയർ സെക്കന്‍റ്റി സ്കൂൾ ചിറ്റാരിപ്പറമ്പ തുടങ്ങിയ സ്കൂളുകളിൽ വർഷങ്ങൾക്ക് ശേഷം സജ്ജീവ യൂണിറ്റുകൾ രൂപീകരിച്ചതിലൂടെ പല സീറ്റുകളും പിടിച്ചെടുക്കുകയും മികച്ച മുന്നേറ്റം നടത്തുകയും ചെയ്തു.

സെപ്റ്റംബർ രണ്ടാം വാരം നടക്കാൻ പോകുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിലെ  കെഎസ്‌യു നേടാൻ പോകുന്ന ചരിത്ര വിജയത്തിന്‍റെ തുടക്കമാണിതെന്നും കെഎസ്‌യു നേതാക്കൾ പറഞ്ഞു.

Comments (0)
Add Comment