‘അപ്രായോഗിക കാഴ്ചപ്പാടിന്‍റെ പ്രതിപുരുഷന്‍’; പിണറായിക്കെതിരെ ആഞ്ഞടിച്ച് കെ.സുധാകരൻ എം പി

Jaihind News Bureau
Friday, May 22, 2020

 

മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്രായോഗിക കാഴ്ചപ്പാടിന്‍റെ പ്രതിപുരുഷനെന്ന് കെ.സുധാകരന്‍ എം.പി. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നില്ല.  എം.പിമാരടക്കമുള്ളവരെ ചർച്ചകളിൽ പോലും പങ്കെടുപ്പിക്കുന്നില്ല. പിണറായി വിജയനില്‍ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്നും ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരിയാകാന്‍ അര്‍ഹതയില്ലാത്ത മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.