കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര കണ്ണൂരിൽ

Jaihind Webdesk
Saturday, November 10, 2018

K-Sudhakaran-at-Pilathara

കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ കണ്ണൂർ ജില്ലയിലെ കരുത്ത് വിളിച്ചോതുന്ന സ്വീകരണമാണ് പിലാത്തറയിലും, കണ്ണൂരിലും വിശ്വാസ സംരക്ഷണയാത്ര നായകൻ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് കോൺഗ്രസ്സ് പ്രവർത്തർ നൽകിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്.

സി പി എം മ്മിന്റെ ശക്തികേന്ദ്രമായ പിലാത്തറയിൽ ആയിരകണക്കിന് ആളുകളാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ വിശ്വാസ സംരക്ഷണയാത്രയ്ക്ക് എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥ നായകനെ സ്വീകരിച്ച് ആനയിച്ചു.കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന സ്വീകരമാണ് കെ.സുധാകരന് പ്രവർത്തകർ നൽകിയത്.

സിപിഎമ്മിനും ബിജെപിക്കും എതിരെ കടുത്ത വിമർശനമാണ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ ജാഥ നായകൻ കെ.സുധാകരൻ ഉയർത്തിയത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സി പി എം നിലപാട് മാറ്റിയില്ലെങ്കിൽ സി പി എം ഇല്ലാതാകുമെന്ന് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.. ബംഗാളിലും ത്രിപുരയിലും സി പി എം ഇല്ലാതായി.സി പി എം മ്മിന്റെ അവസാനത്തെ തുരുത്താണ് കേരളം അതുകൂടി ഇല്ലാതാവുന്ന കാലം വിദൂരമല്ലെന്നും കെ.സുധാകരൻ പറഞ്ഞു.

വിശ്വാസ ആചാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച് സ്വയം ശവക്കുഴി തോണ്ടുകയാണ് സി പി എം ചെയ്യുന്നത്.വോട്ടാക്കി മാറ്റാനുള്ള അവസരമായി ശബരിമല യുവതി പ്രവേശന വിഷയത്തെ ബി ജെ പി കാണുകയാണ്.ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് ലേഖനം എഴുതിയ ആളാണ് ബി ജെ പിയുടെ എം എൽ എ.യെന്നും കെ.സുധാകരൻ പറഞ്ഞു. സി പി എം പ്രവർത്തകനായ പള്ളിപറമ്പിലെ നാസർ കണ്ണൂരിലെ സ്വീകരണ പൊതുയോഗത്തിൽ വെച്ച് കോൺഗ്രസ്സിൽ ചേർന്നു.