എം.ബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം ; കാലടി സർവകലാശാലയിലേക്ക് കെ.എസ്.യു, യൂത്ത് കോൺഗ്രസ് മാർച്ച്

Jaihind News Bureau
Friday, February 5, 2021

കൊച്ചി : കാലടി സംസ്കൃത സർവകലാശാലയിൽ സി പി എം നേതാവ് എം.ബി രാജേഷിന്‍റെ ഭാര്യക്ക് അനധികൃത നിയമനം നൽകിയതിനെതിരെ വ്യാപക പ്രതിഷേധം. സർവകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു, യൂത്ത് കോൺഗ്രസ്  പ്രവർത്തകർ മാർച്ച് നടത്തി.

മാർച്ചുകൾ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. കെ.എസ്.യു മാർച്ചിന് ജില്ലാ പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും യൂത്ത് കോൺഗ്രസ് മാർച്ചിന് പ്രസിഡന്‍റ് ടിറ്റോ ആന്റണിയും നേതൃത്വം നൽകി.