കർഷകനും കുടുംബത്തിനും കൊവിഡ് ; നെല്ല് കൊയ്തുനല്‍കി  കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Jaihind Webdesk
Thursday, May 13, 2021

കോട്ടയം : കുടുംബാംഗങ്ങള്‍ക്കടക്കം കൊവിഡ് ബാധിച്ച കർഷകന്‍റെ നെല്ല് കൊയ്തുനല്‍കി  കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മുളക്കുളം ഒന്നാംവാര്‍ഡിലെ ഞാറേകുന്നേല്‍ രാജനാണ് പ്രവര്‍ത്തകരുടെ സഹായം ആശ്വാസമായത്.  രോഗബാധിതരായതിനുപിന്നാലെ വേനൽ മഴ കൂടി എത്തിയതോട നെല്ല് നശിക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെയാണ് പ്രവർത്തകർ സഹായത്തിനെത്തിയത്.

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയും, ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സുബിൻ മാത്യുവിന്‍റെ നേതൃത്വത്തിലായിരുന്നു കൊയ്ത്ത്. മാനദണ്ഡങ്ങള്‍ പാലിച്ച് 5പേരുടെ സംഘമായിട്ടായിരുന്നു പാടത്തിറങ്ങിയത്. വെള്ളത്തിലായ കറ്റകള്‍ ഉണക്കി മെതിച്ച് നെല്ലായി കര്‍ഷകന് നല്‍കാനാണ് ഇവരുടെ തീരുമാനം. കൊവിഡ് ബാധിതർക്ക് ഭക്ഷണം ഉൾപ്പെടെ എത്തിച്ചുനൽകുന്നതിലും കെഎസ്‌യു പ്രവർത്തകർ സജീവമാണ്.