വിക്ടോറിയയുടെ തലപ്പത്ത് കെ.എസ്.യു തന്നെ! ഐതിഹാസിക വിജയം നിലനിര്‍ത്തി നീലപ്പട

Jaihind News Bureau
Thursday, September 5, 2019

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിക്ടോറിയ കോളേജില്‍ കെഎസ്യു ചെയര്‍മാന്‍ സ്ഥാനം നിലനിര്‍ത്തി. ഒരു യു.യു.സി സീറ്റ് പിടിച്ചെടുത്തു. കഴിഞ്ഞ രണ്ടു തവണയായി എസ്എഫ്‌ഐക്ക് ചെയര്‍മാന്‍ സീറ്റ് നഷ്ടപ്പെട്ടു. അസോസിയേഷന്‍ സീറ്റായ പി.ജി റെപ്രെസെന്ററ്റീവ് സീറ്റും കെ. എസ് യു നേടി.
530 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തലാണ് ചെയര്‍മാനായി മത്സരിച്ച അജ്മലിന്റെ വിജയം. യു. യു. സി ആഷിഫ്, പിജി റെപ്പ് സാഹില്‍ എന്നിവരാണ് വിജയിച്ചത്.