കെ.എസ്.യു പ്രവര്‍ത്തകര്‍ കേരള സര്‍വകലാശാല വിസിയെ തടഞ്ഞ് കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ കെ.എസ്.യു പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നില്‍ തടഞ്ഞ് കരിങ്കൊടി കാണിച്ചു. ഗവര്‍ണര്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് വിസി വി.പി.മഹാദേവന്‍പിള്ള രാജ്ഭവനില്‍ എത്തിയത്. ഗവര്‍ണറെ കണ്ട് മടങ്ങുന്നതിനിടെ രാജ്ഭവന്റെ ഗേറ്റിന് മുന്നില്‍ വൈസ് ചാന്‍സലറെ പതിനഞ്ചോളം വരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. വി.സി രാജ്ഭവനിലേക്ക് കയറുമ്പോള്‍ മുതല്‍ ഗേറ്റിന് പരിസരത്ത് കെ.എസ്.യു പ്രവര്‍ത്തകരുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ വിസിയെ അഞ്ച് മിനിറ്റോളം തടഞ്ഞുവച്ചതോടെ കൂടുതല്‍ പോലീസ് എത്തി പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. വി.സി സ്ഥലത്ത് നിന്നും പോയ ശേഷം കെ.എസ്.യു നേതാക്കളും പോലീസും തമ്മില്‍ റോഡില്‍ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുള്‍ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.

Comments (0)
Add Comment