കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

Jaihind News Bureau
Friday, July 19, 2019

കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. പി.എസ്.സി, സർവ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്.യു. സെക്രട്ടറിയേറ്റ് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തോടുള്ള സർക്കാരിന്‍റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നത്. ഹയർസെക്കന്‍ററി സ്‌കൂളുകൾ ഉൾപ്പെടെയുള്ള സ്‌കൂളുകളെ മാത്രം സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ജില്ലാ തലത്തിൽ രാപ്പകൽ സമരം നടത്താനും കെ.എസ്.യു.സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.