വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണം ; കെ.എസ്.യു ഏകദിന ഉപവാസം ഇന്ന്

Jaihind Webdesk
Friday, September 3, 2021

തിരുവനന്തപുരം :  വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് കെ.എസ്.യുവിന്‍റെ ഏകദിന ഉപവാസം ഇന്ന്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉപവാസ സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ സെക്രട്ടേറിയേറ്റിനു മുന്നിലാണ് ഏകദിന ഉപവാസം.