വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ കെ.എസ്.യുവിന്‍റെ റാന്തല്‍ മാർച്ച്

Jaihind Webdesk
Sunday, July 14, 2019

വൈദ്യുതി ചാർജ് വർധനവിനെതിരെ കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്തൽ മാർച്ച് നടത്തി. കേന്ദ്രവും കേരളവും ഭരിക്കുന്ന സർക്കാരുകൾ ഒരു പോലെ ജനങ്ങളെ ദ്രോഹിക്കുകയാണെന്നന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത റോയ് കെ പൗലോസ് പറഞ്ഞു.

ഭീമമായി വൈദ്യുതി ചാർജ് വർധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയായിരുന്നു കെ.എസ്.യു നേതൃത്വത്തിൽ വിദ്യാർത്ഥികൾ തൊടുപുഴയിൽ റാന്തൽ മാർച്ച് നടത്തി. ജനങ്ങളെ ദ്രോഹിക്കുന്നതിൽ കേന്ദ്രവും കേരളവും ഭരിക്കുന്ന സർക്കാരുകൾ ഒന്നാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം റോയ് കെ പൗലോസ് പറഞ്ഞു.

തൊടുപുഴ രാജീവ് ഭവനിൽ നിന്നും ആരംഭിച്ച റാന്തൽ വിളക്കുമായുള്ള പ്രതിഷേധ മാർച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് റോണി ജോസഫ് മാർച്ചിന് നേതൃത്വം നൽകി.