കെ.എസ്.യു സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് നരനായാട്ട്; ലാത്തിച്ചാർജ്ജില്‍ നിരവധി പ്രവർത്തകർക്ക് പരിക്ക് | VIDEO

Jaihind News Bureau
Monday, September 14, 2020

 

തിരുവനന്തപുരം:  മന്ത്രിമാരായ കെ.ടി ജലീലിന്‍റെയും  ഇ.പി ജയരാജന്‍റെയും  രാജി ആവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് നരനായാട്ട്. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റു.

 

https://www.facebook.com/JaihindNewsChannel/videos/376311876739510

അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീലിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നു.  വളാഞ്ചേരിയിലുള്ള വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ട മന്ത്രി കെ.ടി ജലീൽ വഴിയിലുടനീളം പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞു. മന്ത്രിക്കെതിരെ വഴി നീളെ കരിങ്കൊടി പ്രതിഷേധവും ചീമുട്ടയേറും അരങ്ങേറി. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരുന്നു മന്ത്രിയുടെ യാത്ര. മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് യാത്ര ആരംഭിച്ച മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു.

തൃശൂർ കിഴക്കേ കോട്ടയിലും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉയർന്നു. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പാലിയേക്കര ടോൾ പ്ലാസയിലും മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്‍റെ കൈക്ക് പരിക്കേറ്റു.