നിർമ്മലഗിരി കോളേജ് യൂണിയൻ നിലനിർത്തി കെഎസ്‌യു

 

കണ്ണൂർ: കോളേജ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ മൂന്നിൽ മൂന്നു സീറ്റും നേടി പന്ത്രണ്ടിൽ ഏഴ് സീറ്റുകളോടെ കെഎസ്‌യു യൂണിയൻ നിലനിർത്തി. കെഎസ്‌യുവും എസ്എഫ്ഐയും 12 വീതം സീറ്റുകൾ നേടിയ സാഹചര്യത്തിൽ യൂണിയൻ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിലൂടെയാണ് യൂണിയൻ ആരു ഭരിക്കണം എന്ന് തീരുമാനിക്കുക. ചെയർമാന്‍റെ കാസ്റ്റിംഗ് വോട്ടിന്‍റെ അധികാരത്തിലാണ് യൂണിയൻ കെഎസ്‌യുവിന് ലഭിച്ചത്.

യൂണിയൻ എക്സിക്യൂട്ടീവ് ഭാരവാഹികളായി കെഎസ്‌യു പാനലിൽ മത്സരിച്ച അദ്‌നാൻ ടി.പി., എബിൻ ജോർജ്, സ്റ്റെഫിൻ സ്റ്റാനി എന്നിവർ വിജയിച്ചു. നേരത്തെ എസ്എഫ്ഐ തങ്ങളുടെ പരാജയം മണത്തതോടെ എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ സർവകലാശാലാ സ്വാധീനവും സർവകലാശാല ഡിഎസ്എസിനെയും ഉപയോഗിച്ചിരുന്നുവെങ്കിലും ജനാധിപത്യപരമായ അധികാരം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പിൽ കെഎസ്‌യു വിജയിച്ചതെന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം ആദർശ് മാങ്ങാട്ടിടം, ചീഫ് ഏജന്‍റ് അഭിനവ് ആര്യത്താൻ, അബിൻ വടക്കേകര, യൂണിയൻ ചെയർമാൻ അഖില ഫാത്തിമ, ജനറൽ സെക്രട്ടറി ആൽഫിൻ റെജി, ചെയർമാൻ അഖില ഫാത്തിമ, ജനറൽ സെക്രട്ടറി ആൽഫിൻ റെജി, ജോയിന്‍റ് സെക്രട്ടറി അനുനന്ദ എം.സി.വി., എഡിറ്റർ ഹർമിത സി.കെ., മിലൻ മാത്യു, ചാൾസ് ചാക്കോ, ക്രിസ്റ്റി ബെന്നി, ഡെൻസിൽ, ആൽബിൻ എന്നിവർ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment