രാത്രിയില്‍ കർമ്മനിരതരായ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശ്വാസമായി കെ.എസ്‌.യു പ്രവർത്തകരുടെ ചുക്ക് കാപ്പി വിതരണം

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂറും കർമ്മനിരതരായി പ്രവർത്തിക്കുന്നവരാണ് പോലീസുകാരും ആരോഗ്യ പ്രവർത്തകർകരും. ഇവർക്ക് ക്ഷീണം അകറ്റാൻ രാത്രി വൈകിയും ചുക്ക് കാപ്പി വിതരണം നടത്തുകയാണ് കായംകുളത്തെ കെ.എസ്‌.യു പ്രവർത്തകർ.

ദിനംപ്രതി നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരും പോലീസുകാരുമാണ് രാപ്പകലന്യേ കർമ്മനിരതരായിരിക്കുന്നത്. ഇവർക്ക് ക്ഷീണവും ദാഹവും അകറ്റാൻ ചുക്ക് കാപ്പി വിതരണം ചെയ്യുകയാണ് കായംകുളത്തെ കെ.എസ്‌.യു പ്രവർത്തകർ. വലിയൊരു ശതമാനം ആളുകൾ വീട്ടിലിരിക്കുമ്പോൾ രാവും പകലും എന്നില്ലാതെ പ്രവർത്തിക്കുന്നവരാണ് പോലീസും ആരോഗ്യപ്രവർത്തകരും. പലപ്പോഴും ഭക്ഷണം പോലും ഇവർക്ക് ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് കായംകുളത്തെ ഒരു കൂട്ടം കെഎസ്‌യു പ്രവർത്തകർ മുന്നോട്ട് വന്നിരിക്കുന്നത്.

ലോക് ഡൗണിനെ തുടർന്ന് കർശന പരിശോധനകളുമായി പോലീസ് മുൻപോട്ടു പോകുമ്പോൾ ഇവർക്ക് ആശ്വാസം ആവുകയാണ് ഈ യുവാക്കളുടെ പ്രവർത്തനമെന്ന് കായംകുളം എസ്.ഐ ഷൈജു ഇബ്രാഹിം പറഞ്ഞു.

രാത്രി വൈകിയും തെരുവിൽ കഴിയുന്നവർക്കും യാത്രക്കാർക്കും മുടങ്ങാതെ കാപ്പിയെത്തിച്ചു കൊടുക്കുകയാണവർ. ദിവസങ്ങളോളമായി തുടരുന്ന പ്രവർത്തനം ലോക്ക് ഡൗൺ തീരുവോളം തുടരുമെന്ന് പ്രവർത്തകർ അറിയിച്ചു. ഫൈസൽ, കാർത്തിക് സനൽ, മുഹമ്മദ് സുഹൈൽ, അഫീസ് ഹസ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് കാപ്പി വിതരണം നടക്കുന്നത്.

https://www.youtube.com/watch?v=7H-vWvpCgaM

Comments (0)
Add Comment