വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് കെ.എസ്.യു വിന്‍റെ പ്രതിഷേധ മാർച്ച്

Jaihind News Bureau
Saturday, July 20, 2019

കെ എസ് യു പുതുക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തി. കേരള യൂണിവേഴ്‌സിറ്റി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി.യെ അട്ടിമറിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മാർച്ച്. മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കനത്ത മഴയെ അവഗണിച്ച് തൃശൂർ പുതുക്കാട് സെന്ററിൽ നിന്നാരംഭിച്ച മാർച്ചിൽ ഒട്ടും വീര്യം ചോരാതെ നിരവധി കെ എസ് യു പ്രവർത്തകരാണ് പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിന് 100 മീറ്റർ അകലെ വച്ച് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി

വീണ്ടും റോഡ് ഉപരോധിച്ച കെഎസ് യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറ്റസ്റ്റ് ചെയ്ത് നീക്കി.

ജില്ലാ പഞ്ചായത്തംഗം ഇ എ ഓമന മാർച്ച് ഉദ്ഘാടനം ചെയ്തു. യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, കെ എസ് യു ജില്ലാ പ്രസിഡന്‍റ് മിഥുൻ മോഹൻ, കെ എൽ ജോസ് മാസ്റ്റർ, സജീർ ബാബു വി എസ്, പ്രിൻസ് ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.