കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ നേരിയ സംഘർഷം

Jaihind Webdesk
Monday, June 17, 2019

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം.ഡി സി സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം ഡിഡിഇ ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി അബ്ദുൾ റഷീദ് മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

teevandi enkile ennodu para