കണ്ണൂർ സർവകലാശാലയില്‍ കെഎസ്‌യു പ്രതിഷേധം; വിസിയുടെ കോലം കത്തിച്ചു

Jaihind Webdesk
Monday, November 22, 2021

കണ്ണൂർ സർവകലാശാല വിസിയുടെ യാത്രയയപ്പ് ചടങ്ങ് നടക്കുന്ന ഹാളിന് പുറത്ത് കെഎസ്‌യു പ്രതിഷേധം. സർവകലാശാല വിസി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ്റെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിന് ഇടയിലാണ് കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗീസിനെ യുജിസി യോഗ്യതകൾ മറികടന്ന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിന് എതിരെയായിരുന്നു കെഎസ്‌യു പ്രതിഷേധം. മാർച്ച് ക്യാമ്പസിനകത്ത് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകർ വിസിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.