ജലീലിന്‍റെ രാജി; കെ.എസ്.യു ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനു നേരെ പൊലീസ് അതിക്രമം

Jaihind News Bureau
Saturday, September 12, 2020

 

ആലപ്പുഴ: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ആലപ്പുഴ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം. പ്രതിഷേധത്തിനിടെ കെ.എസ്.യു  സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്നേഹയെ വനിതാ പൊലീസ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.  പൊലീസ് വാഹനത്തിന് മുന്നിൽ സ്നേഹ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് ഷാനിമോൾ ഉസ്മാൻ എം എൽ എ യുടെ നേതൃത്വത്തിൽ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി. തുടർന്ന് വനിതാ പൊലീസിന്‍റെ സഹായത്തോടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.