ശിവന്‍കുട്ടിയുടെ രാജിക്കായി ഇന്നും പ്രതിഷേധം ; മന്ത്രിയുടെ കോലം കത്തിച്ച് കെ.എസ്.യു ; സംഘർഷം

Jaihind Webdesk
Tuesday, August 3, 2021

പത്തനംതിട്ട : നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. കൊല്ലത്ത് പ്രതീകാത്മക പരസ്യവിചാരണയ്ക്കുശേഷം കെ.എസ്.യു പ്രവർത്തകർ ശിവന്‍കുട്ടിയുടെ കോലം കത്തിച്ചു. പത്തനംതിട്ട കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിലും സംഘർഷം. പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.