പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് കെഎസ്‌യു; കാറില്‍ കരിങ്കൊടി കെട്ടി

 

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെ കെഎസ്‌യു പ്രവർത്തകർ വഴിയിൽ തടഞ്ഞു. മന്ത്രിയുടെ കാർ തടഞ്ഞ പ്രവർത്തകർ വാഹനത്തിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.

മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു കെഎസ്‌യു പ്രതിഷേധം. രാജ്ഭവനില്‍ മന്ത്രിയായി  ഒ.ആർ. കേളുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുവാൻ ഇറങ്ങിയ വിദ്യാഭ്യാസ മന്ത്രിയെയാണ് കെഎസ്‌യു പ്രവർത്തകർ തടഞ്ഞത്. 10 മിനിറ്റോളം മന്ത്രിയെ തടഞ്ഞ പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു.

മലബാറിലെ പ്ലസ് വൺ സീറ്റ് വിഷയത്തിൽ അസത്യപ്രചരണം നടത്തി മന്ത്രി തെറ്റിദ്ധാരണ പടർത്തുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അടിയന്തരമായി പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു പ്രവർത്തകർ മുന്നറിയിപ്പ് നൽകി.

Comments (0)
Add Comment