കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ കെ.എസ്.യു പ്രതിഷേധം ; കോലം കത്തിച്ച് പ്രവർത്തകർ

Jaihind News Bureau
Saturday, February 20, 2021

കൊല്ലം : കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വ്യാപകപ്രതിഷേധം. മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രതിഷേധപ്രകടനം നടത്തി. പ്രകടനം തടഞ്ഞ പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. മന്ത്രിയുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു.