കെ.എസ്.യു പ്രതിഷേധം ഫലം കണ്ടു; കണ്‍സഷന്‍ റദ്ദാക്കിയ നടപടി കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു

വിദ്യാര്‍ഥികള്‍ക്ക് നല്‍കി വന്നിരുന്ന കണ്‍സെഷന്‍ ടിക്കറ്റ് തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി. സമരം നടത്തിയ കെ.എസ്.യു നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് ഉറപ്പ് നല്‍കിയത്. കെ.എസ്.യു കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഓഫിസ് ഉപരോധിച്ചു. വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ നിര്‍ത്തിവെച്ചതു മുതല്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ വിദ്യാര്‍ഥികളുടെ പ്രതിഷേധമായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിന്റ് കെ.എം അഭിജിതിന്റെ നേതൃത്വത്തിലുള്ള കെ.എസ്.യു പ്രവര്‍ത്തകര്‍ എം.ഡി യുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പിന്നീട് കെ.എസ്.യു നേതാക്കള്‍ എം.ഡിയുടെ ചുമതലുള്ള ജനറല്‍ മാനേജറുമായി നടത്തിയ ചര്‍ച്ചയിലാണ് കണ്‍സഷന്‍ തുടരുമെന്ന് അറിയിച്ചത്.

KSUKSRTC
Comments (0)
Add Comment