കെഎസ് യുവിന്‍റെ അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്

Jaihind News Bureau
Friday, July 19, 2019

സെക്രട്ടറിയേറ്റ് പടിക്കൽ കെഎസ് യു നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്. കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന നിരാഹാര സമരം പ്രവർത്തക പങ്കാളിത്തം കൊണ്ടും ജനപിന്തുണ കൊണ്ടും ശ്രദ്ധേയമാവുകയാണ്. മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരവുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് കെ എസ് യു നേതൃത്വം. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ സംഭവങ്ങളിലും സർവ്വകലാശാലയിലെയും പി എ സി യിലെയും പരീക്ഷയിലെയും ക്രമക്കേടുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് നിരാഹാര സമരം.

 

 

teevandi enkile ennodu para