കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും

Jaihind News Bureau
Tuesday, July 23, 2019

Pinarayi-KSU-2

കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. കെ.എസ്.യു സമരത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭാസ ബന്ദ്. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിഭിത്തിന്‍റെ നിരാഹാര സമരപന്തലിലേക്ക് ഇന്നലെ പോലീസ് ടിയർഗ്യാസും ഗ്രനേഡും വലിച്ചെറിഞ്ഞിരുന്നു. ഇതിന് പിന്നാലെ അഭിജിത്ത് ഉള്‍പ്പെടെ നിരാഹാരം അനുഷ്ഠിച്ചിരുന്ന കെ.എസ്.യു സംസ്ഥാന ഭാരവാഹികളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വരും ദിവസങ്ങളിലും സർക്കാരിനെതിരെ സമരം കടുതൽ ശക്തമാക്കാനാണ് കെ.എസ്.യുവിന്‍റെ തീരുമാനം

teevandi enkile ennodu para