കൊവിഡ്-19 : സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന് കെ.എസ്.‌യു

Jaihind News Bureau
Thursday, March 19, 2020

രാജ്യത്ത് കൊവിഡ്-19 ഭീതി നിലനിൽക്കുന്നതിനാലും ആയിരക്കണക്കിനാളുകൾ നിരീക്ഷണത്തിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കാൻ യു.ജി.സി ഉത്തരവിറക്കുക കൂടി ചെയ്ത പശ്ചാത്തലത്തിൽ കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ നടന്ന് വരുന്ന എല്ലാ പരീക്ഷകളും പുനഃക്രമീകരിക്കണമെന്ന് പി.മുഹമ്മദ് ഷമ്മാസ് ആവശ്യപ്പെട്ടു.

പ്രതേക സാഹചര്യത്തിൽ വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക പരിഗണിച്ച് പരീക്ഷകൾ മാറ്റി വയ്ക്കാൻ നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നെങ്കിലും സർവ്വകലാശാല തയ്യാറായിരുന്നില്ലെന്നും നിലവിൽ യു.ജി.സി തന്നെ പരീക്ഷകൾ മാറ്റിവെക്കണമെന്ന ഉത്തരവിറക്കിയിട്ടും അതിന് തയ്യാറാകാത്ത സർവ്വകലാശാല അധികൃതരുടെ നിലപാട് സംശയാസ്പദമാണ്.

ഒരു വിഭാഗം സിൻഡിക്കേറ്റ് അംഗങ്ങളുടെ പിടിവാശിയാണ് പരീക്ഷകൾ മാറ്റിവയ്ക്കാതിരിക്കാൻ കാരണമെന്നും യു.ജി.സി സെക്രട്ടറിക്കും ചാൻസിലർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയതായും കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് പി.മുഹമ്മദ് ഷമ്മാസ് പ്രസ്താവനയിൽ പറഞ്ഞു.

teevandi enkile ennodu para