നീലക്കൊടി വാനില്‍… കലാലയങ്ങളില്‍ കെ.എസ്.യു തരംഗം

എം.ജി യൂണിവേഴ്സിറ്റിക്ക് കീഴില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കലാലയങ്ങളില്‍ കെ.എസ്.യു തരംഗം. കലാലയങ്ങളില്‍ നീലക്കൊടി പാറിച്ച് വന്‍ മുന്നേറ്റമാണ് കെ.എസ്.യു നടത്തിയത്.

ആലുവ യു.സി കോളേജിലെ മുഴുവന്‍ പാനലും കെ.എസ്‌.യു സ്വന്തമാക്കി. ആലുവ ഭാരതമാതാ ലോ കോളേജിലെയും മുഴുവന്‍ സീറ്റുകളും കെ.എസ്.യു നേടി. മുരിക്കാശേരി മാർ സ്ലീവ കോളേജിലെയും വാഴക്കുളം സെന്‍റ് ജോർജ് കോളേജിലെയും പത്തനംതിട്ട ഇലന്തൂർ കോളേജിലെയും മുഴുവന്‍ സീറ്റുകളും കെ.എസ്.യു തൂത്തുവാരി.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, നെടുങ്കണ്ടം എം.ഇ.എസ് കോളേജ്, തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജ്, മുരിക്കാശേരി പവനാത്മ കോളേജ്, മൈലക്കൊമ്പ് സെന്‍റ് തോമസ് B.Ed കോളേജ്, കുമളി സഹ്യജ്യോതി കോളേജ് എന്നിവിടങ്ങളിലും കെ.എസ്.യുവിന്‍റെ നീല പതാക വാനിലുയര്‍ന്നു.

പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ എട്ട് സീറ്റിൽ അഞ്ച്  സീറ്റുകളും കെ.എസ്.യു നേടി. കുമളി സഹ്യജ്യോതിയിൽ കെ.എസ്‌.യു ചരിത്ര വിജയം സ്വന്തമാക്കി. കോട്ടയം സെന്‍റ് തോമസ് കോളേജ് എസ്.എഫ്.ഐയില്‍ നിന്ന് കെ.എസ്.യു തിരിച്ചുപിടിച്ചു. പ്രസിദ്ധമായ ഇടുക്കി ന്യൂമാൻ കോളേജും കെ.എസ്‌.യു തിരിച്ചുപിടിച്ചു.

KSU
Comments (0)
Add Comment