കെഎസ് യു നിയമസഭാ മാർച്ചില്‍ സംഘർഷം : പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു

Jaihind Webdesk
Wednesday, March 16, 2022


തിരുവനന്തപുരം : ലോ കോളജിലെ  കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിയമസഭയിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതളളുമായതിനെ തുടർന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. വനിതാ പ്രവര്‍ത്തകര്‍ ഉൾപ്പെടെ പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ലോ കോളജിൽ വനിതാ നേതാവ് ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകർക്കു മർദനമേറ്റത്.