ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ കെ.എസ്.യു

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെ കെ.എസ്.യു. തീരുമാനത്തിനെതിരെ സമരം ശക്തമാക്കും. അപൂർണമായ റിപ്പോർട്ട്‌ നടപ്പാകാനുള്ള ശ്രമം സങ്കുചിത മനോഭാവത്തിന്‍റെ ഭാഗമായാണ് എന്നും കെ.എം.അഭിജിത് കോഴിക്കോട് പറഞ്ഞു.

എം എ ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ പ്രതിപക്ഷ പാർട്ടികളുമായോ, വിദ്യാർത്ഥി സംഘടനകളുമായോ ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. അപൂർണമായ റിപ്പോർട്ട്‌ ധൃതി പിടിച്ചു നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്‌ കെ.എം അഭിജിത് വ്യക്തമാക്കി. കമ്മിറ്റിയുടെ ദൂഷ്യഫലങ്ങളെ പറ്റി ക്യാമ്പയിൻ നടത്തും. നിയമസഭയിലേക്ക് ഉൾപ്പെടെ സമരം നടത്തുമെന്നും അഭിജിത് വ്യക്തമാക്കി.

റിപ്പോർട്ട്‌ നടപ്പാക്കുന്നതിനെതിരെ കോടതിയെ സമീപിക്കുന്നുണ്ട്. സ്കൂൾതലം മൂന്ന് സെക്ഷൻ ആയിരുന്നിട്ടു പോലും പരീക്ഷ ശരിയായ രീതിയിൽ നടത്താൻ സർക്കാരിന് സാധിക്കുന്നില്ല. ഇത് ഏകീകരിക്കുന്നതോടെ പ്രശ്നം ഗുരുതരമാകുമെന്നും അഭിജിത് കുറ്റപ്പെടുത്തി.

KM Abhijith
Comments (0)
Add Comment