മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കറുത്ത ചെരിപ്പെറിഞ്ഞ് കെ.എസ്.യു; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെ.എസ്.യു. പെരുമ്പാവൂരിലാണ് കെ.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞത്. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകുമ്പോഴാണ് പ്രവർത്തകർ കറുത്ത ചെരിപ്പെറിഞ്ഞത്. ഇതിനിടെ കെ.എസ്‌.യു പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡി.വൈ.എഫ്.ഐ പ്രവർത്തകരും കെ.എസ്‌.യു പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

Comments (0)
Add Comment