ബാക്ക് പാക്കില്‍ തെളിഞ്ഞ് സ്ഥാനാർത്ഥി; കെ. സുധാകരനായി വ്യത്യസ്തമായ പ്രചാരണവുമായി കെഎസ്‌യു പ്രവർത്തകർ

 

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന് വേണ്ടി വ്യത്യസ്ത പ്രചാരണവുമായി കെഎസ്‌യു പ്രവർത്തകർ. കെ. സുധാകരന്‍റെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത എൽഇഡി ബാക്ക് പാക്ക് ബാഗുകളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തെ കളർഫുള്‍ ആക്കുന്നത്.

കെ. സുധാകരന്‍റെ ചിത്രവും ചിഹ്നവും ആലേഖനം ചെയ്ത എൽഇഡി ബാക്ക് പാക്ക് ബാഗ് ധരിച്ച് കണ്ണൂർ നഗരവും ബീച്ചുമെല്ലാം ചുറ്റുകയാണ് ഒരു കൂട്ടം യുവാക്കൾ. മനോഹരമായ ഛായാചിത്രവും എൽഇഡി ലൈറ്റിന്‍റെ വെളിച്ചവും ഏവരെയും ആകർഷിക്കും.

ബാക്ക് പാക്കും ധരിച്ച് കണ്ണൂർ പയ്യാമ്പലം ബീച്ചിലെത്തിയ യുവാക്കൾ കെ. സുധാകരന് വേണ്ടി മണിക്കൂറുകളോളം പ്രചാരണം നടത്തിയാണ് മടങ്ങിയത്. വ്യത്യസ്തമായ രീതിയിൽ ആകർഷകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്ന ചിന്തയാണ് ഇത്തരത്തിലുള്ള ബാക്ക് പാക്ക് നിർമ്മിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. വരും ദിവസങ്ങളിൽ ബാക്ക് പാക്ക് സംഘം കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ മറ്റിടങ്ങളിലും പര്യടനം നടത്തും.

Comments (0)
Add Comment