ഗഡുക്കളായി കെഎസ്ആർടിസി ശമ്പളം; പ്രതിപക്ഷ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ സംഘടനകളെ ഗതാഗത മന്ത്രി ആന്‍റണി രാജു  ചർച്ചയ്ക്ക് വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് മന്ത്രിയുടെ ചേമ്പറിൽ ആണ് ചർച്ച. പ്രതിപക്ഷ സംഘടനയായ ടിഡിഎഫിന്‍റെയും ബിഎംഎസിന്‍റെയും നേതാക്കളെയാണ് ചർച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ബിഎംഎസുമായി ഉച്ചയ്ക്ക് 12 30 നും 1.30 ന് ശേഷം ടിഡിഎഫുമായും ചർച്ച നടത്തും.

നേരത്തെ സിഐടിയു പ്രതിധികളുമായി മന്ത്രി ചർച്ച നടത്തിയിരുന്നു. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിനെ എതിർക്കുമെന്നും എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നൽകാമെന്ന് സർക്കാർ നേരത്തെ നൽകിയ ഉറപ്പ് പാലിക്കണമെന്നും പ്രതിപക്ഷ സംഘടനകൾ ചർച്ചയിൽ ആവശ്യപ്പെടും.

Comments (0)
Add Comment