കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകും

കെഎസ്ആർടിസി എംപാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനം. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം .

സർക്കാരാണോ കെഎസ്ആർടിസി ആണോ അപ്പീൽ പോകേണ്ടെന്ന് എജി തീരുമാനിക്കും. കെഎസ്ആർടിസി എംഡിയും, ഗതാഗത സെക്രട്ടറിയും, നിയമ സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു. വിധി നടപ്പാക്കിയാൽ കെഎസ്ആർടിസി സർവീസുകളെ ബാധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 600 ഓളം സർവീസുകൾ മുടങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡ്രൈവർമാരുടെ ഒഴിവ് കെഎസ്ആർടിസിയിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. എജിയിൽ നിന്നു നിയമോപദേശം തേടിയാവും അപ്പീൽ സംബന്ധിച്ച തീരുമാനം എടുക്കുക.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാര്‍ അവധിയില്‍ പ്രവേശിക്കുമെന്നും പറയുന്നു. എംപാനല്‍ ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിക്കുന്നത് കോര്‍പ്പറേഷനില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. 35 ശതമാനം സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍.

Comments (0)
Add Comment