കെ.എസ്.ആര്‍.ടി.സി: പ്രതിഷേധം; എം.പാനല്‍ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം: കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് മുന്നില്‍ എം പാനല്‍ ജീവനക്കാരുടെ പ്രതിഷേധം. ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുട്ടനാട് സ്വദേശി നിഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കേസെടുക്കാനെത്തിയ പോലീസുകാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ തിരിഞ്ഞു. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ സംഘടിച്ചാണ് പ്രതിഷേധം നടത്തിയത്.

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുളള ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കിയതോടെ രൂക്ഷമായ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. കടുത്ത ആള്‍ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ശബരിമലയിലെ സ്‌പെഷല്‍ സര്‍വ്വീസുകള്‍ താറുമാറാകുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റ്. ശബരിമലയില്‍ സ്‌പെഷല്‍ ഡ്യൂട്ടിക്കായി വന്നവരില്‍ ആകെ 48 കണ്ടക്ടര്‍മാരാണ് ഉളളത്. ഇതില്‍ തന്നെ 41 പേരും എംപാനല്‍ ജീവനക്കാരാണ്. ഇവരെയെല്ലാം തിരിച്ചയക്കുന്നതോടെ കനത്ത സാമ്പത്തിക ബാധ്യതയും കോര്‍പ്പറേഷന് വന്നുചേരും.

Comments (0)
Add Comment