കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

Jaihind Webdesk
Monday, July 1, 2019

KSRTC- MPanel

കെ എസ് ആർ ടി സിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ ഉന്നതതലയോഗത്തില്‍ ധാരണയായി. ദിവസ വേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്കാണ് ഡ്രൈവർമാരെ നിയമിക്കുക. ഡിപ്പോകള്‍ക്ക് ആവശ്യാനുസരണം ഇവരുടെ സേവനം ഉപയോഗിക്കാം.

അതേസമയം അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നടത്തിയിരുന്ന സമരവും പിൻവലിച്ചു. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുമായി ബസുടമകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയത്. ഡ്രൈവർമാരുടെ കുറവ് കാരണം കെഎസ്ആർടിസി കൂട്ടത്തോടെ സർവീസ് റദ്ദാക്കിയത് ദീർഘദൂര യാത്രക്കാരെ അടക്കം ദുരിതത്തിലാക്കി. 390 സർവ്വീസുകളാണ് ഉച്ചയ്ക്ക് മുമ്പ് മാത്രം മുടങ്ങിയത്. അതേസമയം പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ തന്നെ താൽക്കാലിക അടിസ്ഥാനത്തിൽ തിരിച്ചെടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസി നടപടി തുടങ്ങി.