‘ബസ് റോഡിലല്ലാതെ പിന്നെ ആകാശത്ത് പാർക്ക് ചെയ്യാനാകുമോ ?’ മിന്നല്‍ സമരത്തില്‍ കെ.എസ്.ആര്‍.ടി.സിയെ പിന്തുണച്ച് കാനം രാജേന്ദ്രന്‍

Jaihind News Bureau
Thursday, March 5, 2020

കൊച്ചി : കെ.എസ്.ആർ.ടി.സി മിന്നൽ സമരത്തിൽ ജീവനക്കാരെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്തതല്ല ഗതാഗതക്കുരുക്കിന് കാരണമായത്. അറസ്റ്റ് നടന്ന 9.30 നും സമരം തുടങ്ങിയ 11.30 നും ഇടയ്ക്ക് സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കണം. ഉത്തരവാദികൾ പോലീസ് ആണെങ്കിൽ അവർക്കെതിരെ നടപടി എടുക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നും, പ്രശ്നം വഷളാക്കിയതിൽ പൊലീസിന്‍റെ പങ്കും അന്വേഷിക്കണമെന്നും കാനം രാജേന്ദ്രൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ബസ് റോഡിൽ അല്ലാതെ ആകാശത്ത് കൊണ്ടുപോയി പാർക്ക് ചെയ്യാൻ കഴിയുമോ എന്നും കാനം ചോദിച്ചു.

teevandi enkile ennodu para