കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി ; ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കും: ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി നേരിടുന്നത്  കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ധന വില വര്‍ധന കെഎസ്ആര്‍ടിസിയെ ഗുരുതരമായി ബാധിച്ചു. നിലവിലെ വില വര്‍ധനയുടെ സാഹചര്യത്തില്‍ പ്രതിസന്ധി തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചവിടേണ്ടി വരുമെന്ന ആശങ്കയുണ്ട്. ചെലവിനുള്ള പണം കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത് ഈ സാഹചര്യത്തില്‍ ഇത്രയും ജീവനക്കാരുമായി മുന്നോട്ട് പോകുന്നതില്‍ ആശങ്കയുണ്ട്. ശമ്പളം മുടങ്ങാതെ നല്‍കാന്‍ കഴിയുമെന്ന കാര്യം സംശയമാണെന്നും മന്ത്രി പറഞ്ഞു.

എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയില്ല. കൊവിഡ് പശ്ചാത്തലത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. അതേ സമയം സ്വിഫ്റ്റ് കെഎസ്ആര്‍ടിസി യുടെ അഭിഭാജ്യ ഘടകമാണെന്നും സ്വിഫ്റ്റുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Comments (0)
Add Comment