ശമ്പള നിഷേധത്തിനെതിരെ കെ.എസ്.ആർ.സി ജീവനക്കാരുടെ പണിമുടക്ക് നാളെ മുതൽ

Jaihind News Bureau
Sunday, November 3, 2019

ശമ്പള നിഷേധത്തിനെതിരെ കെ.എസ്.ആർ.സി ജീവനക്കാരുടെ പണിമുടക്ക് നാളെ മുതൽ. തുടർച്ചയായ ശമ്പള നിഷേധം അവസാനിപ്പിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ പണിമുടക്ക് നടത്തുന്നതെന്ന് റ്റി.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ തമ്പാനൂർ രവി അറിയിച്ചു.