കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർക്കെതിരെ പ്രതിഷേധം

 

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർക്കെതിരെ പ്രതിഷേധം. നടുറോഡില്‍ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആരോപണവിധേയയായ മേയർക്കെതിരെ യുഡിഎഫ്, ബിജെപി അംഗങ്ങൾ ശക്തമായ പ്രതിഷേധമുയർത്തി. കെഎസ്ആർടിസി ബസ് യാത്രക്കാരെ ഇറക്കിവിട്ട മേയറുടെ തെറ്റായ നടപടിയെ അംഗങ്ങൾ ചോദ്യം ചെയ്തു. ശക്തമായ ഭരണ പ്രതിപക്ഷ വാക്കേറ്റമാണ്കൗൺസിൽ യോഗത്തിലുണ്ടായത്. തെറ്റായ സമീപനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ്, ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

Comments (0)
Add Comment