ദുരന്തത്തിലും ദുരിതം സമ്മാനിച്ച് കെ.എസ്.എഫ്.ഇ; ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ്

 

വയനാട്: ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് പണം അടയ്ക്കാൻ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. മുടങ്ങിയ തവണകൾ അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ്. ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്.

ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത് താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ്.  ജീവിക്കാൻ പണം ഇല്ലാത്ത ദുരിതത്തിൽ കഴിയുമ്പോൾ പണം ആവശ്യപ്പെടരുതെന്നാണ് കുടുംബങ്ങളുടെ അഭ്യർത്ഥന. അതേസമയം, വയനാട് ദുരന്ത ബാധിതര്‍ക്ക് നല്‍കേണ്ട സഹായത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.

Comments (0)
Add Comment