കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംജി സുരേഷിന് സസ്പെന്‍ഷന്‍

Jaihind Webdesk
Wednesday, April 6, 2022

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എംജി സുരേഷിനെ കെഎസ്ഇബിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബോർഡിനെതിരെ സമരം ചെയ്തതിനാണ് നടപടി. വൈദ്യുത ബോർഡിനെതിരെ സമരം ചെയ്തു, മാധ്യമങ്ങളോട് പ്രതികരിച്ചു, സാമൂഹ്യ മാധ്യമത്തിൽ ബോർഡിനെതിരെ പോസ്റ്റ്‌ ഇട്ടു എന്നും കെ എസ് ഇ ബി ചെയർമാന്‍റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

അതേസമയം പ്രതികാര നടപടിയുടെ ഭാഗമാണ് സസ്പെൻഷൻ എന്നും സംഘടനാ പ്രവർത്തനങ്ങളിലാണ് നടപടി. ഏകപക്ഷീയമായ തീരുമാനങ്ങളാണ് കെ എസ് ഇ ബി ചെയർമാൻ്റത് എന്നും സുരേഷ് കുമാർ പ്രതികരിച്ചു. സംഘടനാ ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.