വീട് നിര്‍മ്മിക്കാന്‍ കാര്‍ അക്‌സസറീസ് കച്ചവടക്കാരന്‍, ഇതാണോ സിപിഎം ബദൽ? ; പരിഹസിച്ച് കെ.എസ് ശബരീനാഥന്‍, കുറിപ്പ്

 

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണ കരാര്‍ കാര്‍ അക്‌സസറീസ് ഷോപ്പിന് നല്‍കിയെന്ന സ്വപ്‌ന സുരേഷിന്റെ മൊഴിക്ക് പിന്നാലെ സർക്കാരിനെ പരിഹസിച്ച് കെ.എം ശബരീനാഥന്‍ എംഎല്‍എ.  ‘പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സ്വപ്ന സുരേഷിനെയാണ്  സ്പേസ് പാർക്ക്‌ പദ്ധതി നടപ്പിലാക്കാൻ സർക്കാർ അനധികൃതമായി നിയോഗിച്ചത്. വടക്കാഞ്ചേരിയിൽ ലൈഫ് ഭവന സമുച്ചയം നിർമ്മിക്കാൻ നിയോഗിച്ചത് ഇതുവരെ ഒരു പിഡബ്ല്യുഡി വർക്കും ചെയ്യാത്ത യൂണിടാക്കിനെയാണ്.  ഇപ്പോൾ  പ്രളയത്തിൽ തകർന്ന വീട് നിർമ്മിക്കാൻ സർക്കാർ ഏൽപ്പിച്ചത് പാർട്ടിയുടെ സ്വന്തം സുഹൃത്തായ കാർ അക്സസറീസ് കച്ചവടക്കാരനെയാണ്. ഇതാണോ സിപിഎം പറഞ്ഞ ബദല്‍’ – കെ.എസ് ശബരീനാഥന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

അതേസമയം പ്രളയ പുനരുദ്ധാരണ കരാര്‍ കാര്‍ അക്‌സസറീസ് സ്ഥാപനത്തിന് നല്‍കിയതായി സ്വപ്ന സുരേഷിന്‍റെ മൊഴി. കാര്‍ പാലസ് ഗ്രൂപ്പിനാണ് 150 വീടുകളുടെ അറ്റക്കുറ്റപ്പണിക്കായുള്ള കരാര്‍ നല്‍കിയത്. കാര്‍ പാലസില്‍ നിന്ന് 70,000 ഡോളറും യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍സില്‍ നിന്ന് 35,000 ഡോളറും കമ്മീഷന്‍ ലഭിച്ചതായും സ്വപ്ന സുരേഷ് മൊഴി നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബീനിഷ് കോടിയേരിയുടെ ബിനാമി സ്ഥാപനങ്ങളെന്ന് ആരോപിക്കപ്പെടുന്നവയാണ് കാര്‍ പാലസും യുഎഎഫ്എക്‌സ് സൊല്യൂഷന്‍സും.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

 സ്പേസ് പാർക്ക്‌ പദ്ധതി നടപ്പിലാക്കാൻ സർക്കാർ അനധികൃതമായി നിയോഗിച്ചത് പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള സ്വപ്ന സുരേഷിനെ…
വടക്കാഞ്ചേരിയിൽ ലൈഫ് ഭവന സമുച്ചയം നിർമ്മിക്കാൻ സർക്കാർ അനധികൃതമായി നിയോഗിച്ചത് ഇതുവരെ ഒരു pwd വർക്കും ചെയ്യാത്ത യൂണിടാക്കിനെ…
ഇപ്പോൾ ഇതാ പ്രളയത്തിൽ തകർന്ന വീട് നിർമ്മിക്കാൻ സർക്കാർ ഏൽപ്പിച്ചത് പാർട്ടിയുടെ സ്വന്തം സുഹൃത്തായ കാർ accesories കച്ചവടകാരനെ… ഇതാണോ CPM പറഞ്ഞ ബദൽ?

https://www.facebook.com/SabarinadhanKS/posts/1476254845899299

Comments (0)
Add Comment