രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി പിണറായി ഗ്യാംങ് മാറി, ജലീല്‍ സംഘത്തിലെ അവസാനകണ്ണി: കെ.എസ് ശബരീനാഥന്‍| VIDEO

Jaihind News Bureau
Saturday, September 12, 2020

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എ. കൊള്ളസംഘത്തിന്റെ അവസാനകണ്ണിയാണ് മന്ത്രി.കെ.ടി ജലീല്‍. അഴിമതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മതത്തിന്‍റെ മറപിടിച്ച് രക്ഷപ്പെടാനാണ് ജലീല്‍ ശ്രമിക്കുന്നത്. ജലീലിനെ ഭയന്ന് ജീവിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.