ജനക്ഷേമമല്ല, വെട്ടിപ്പ് നടത്തി പണം ഉണ്ടാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് കെ സുധാകരന്‍ എംപി; അഴിമതിപ്പണം ഒഴുകിയെത്തുന്ന പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലെന്ന് വി.ഡി സതീശന്‍

 

കണ്ണൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ ചേർന്നു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ജനക്ഷേമമല്ല, വെട്ടിപ്പ് നടത്തി പണം ഉണ്ടാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. എവിടെ അഴിമതി നടന്നാലും അത് ഒഴുകി എത്തുന്ന പെട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് നേതൃയോഗം കണ്ണൂരിൽ ചേർന്നത്. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. വരുന്ന തിരഞ്ഞെടുപ്പ് നിർണ്ണായകമാണെന്ന് കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. വോട്ട് ചേർക്കാൻ കോൺഗ്രസ് പ്രവർത്തകർ ഊർജ്ജസ്വലരായി മുന്നിട്ട് ഇറങ്ങണം. ഇരു സർക്കാരുകളും പരാജയമാണ്. ജനം അവർക്ക് എതിരെ വോട്ട് ചെയ്യാൻ തയാറായി നിൽക്കുകയാണ്. സിപിഎം സർക്കാരിനെതിരെ സിപിഎം പ്രവർത്തകരും നേതാക്കളും രംഗത്തു വന്നുകഴിഞ്ഞു. ജനക്ഷേമമല്ല സർക്കാരിന്‍റെ ലക്ഷ്യം. വെട്ടിപ്പ് നടത്തി പണം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കെ. സുധാകരന്‍ എംപി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി യുടെ മുദ്രാവാക്യം കോൺഗ്രസ് മുക്ത ഭാരതമാണ്.
സിപിഎമ്മിന്‍റേത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയവും. ഇത് രണ്ടിനും ഒരു മീറ്റിംഗ് പോയിന്‍റുണ്ട്. അഴിമതി അന്വേഷണം ഭയന്നാണ് സിപിഎം ഭരിക്കുന്നത്. എല്ലാ മേഖലകളിലും അഴിമതിയാണ്. അഴിമതിയാണ്ഈ സർക്കാരിന്‍റെ മുഖമുദ്ര. എവിടെ അഴിമതി നടന്നാലും അത് ഒഴുകി എത്തുന്ന പെട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി.

വർക്കിംഗ് പ്രസിഡന്‍റ് ടി. സിദ്ദിഖ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സണ്ണി ജോസഫ് എംഎൽഎ പ്രമേയം അവതരിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, വിവിധ കെപിസിസി നേതാക്കള്‍, ഡിസിസി നേതാക്കള്‍ തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment