കൃപേഷിന് വീടൊരുങ്ങുന്നു; കുറ്റിയടിക്കല്‍ ചടങ്ങ് കഴിഞ്ഞു; മേല്‍നോട്ടം ഹൈബി ഈഡന്‍ എം.എല്‍.എ

Jaihind Webdesk
Sunday, March 3, 2019

കാസര്‍കോട് ജില്ലയില്‍ സി.പി.എം അക്രമികളാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന് വീടൊരുങ്ങുന്നു. ഹൈബി ഈഡന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് വീടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കുഴല്‍കിണറിന്റെ നിര്‍മ്മാണം നടത്തിയിരുന്നു. ഇന്ന് വീട് നിര്‍മ്മാണത്തിന്റെ ആദ്യപടിയായ കുറ്റിയടിക്കന്‍ ചടങ്ങും കഴിഞ്ഞു. 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ശുചിമുറികളോട് കൂടി മൂന്ന് കിടപ്പുമുറികളും ഭക്ഷണമുറിയും സ്വീകരണമുറിയും ഉള്‍പ്പെടെയാണ് വീടിന്റെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും ഹൈബി വെളിപ്പെടുത്തി. കഴിഞ്ഞദിവസം ഹൈബി ഈഡന്‍ എംഎല്‍എയുടെ ഓഫീസില്‍ നിന്നും ആര്‍ക്കിടെക്റ്റും സംഘവും സന്ദര്‍ശിച്ച് നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.