ഇരട്ടക്കൊലപാതകം: സി.പി.എം ഉന്നതരുടെ ഗൂഢാലോചനയുണ്ട്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് ഹൈക്കോടതിയിലേക്ക്‌

Jaihind Webdesk
Thursday, February 21, 2019

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും, കൃപേഷും കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ പിതാവ് കൃഷ്‌ണൻ ഹൈക്കോടതിയെ സമീപിക്കും. കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ട്. സിപിഎം അറിയാതെ കൊലപാതകം നടക്കില്ല. നിലവിലെ അന്വേഷണത്തിൽ തൃപ്‌തിയില്ലാത്തതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. പ്രതികളെ എല്ലാം പിടികൂടണമെന്നും കൃപേഷിന്റെ പിതാവ് വ്യക്തമാക്കി.

പീതാംബരന് മാത്രമായി ഇത്തരമൊരു കൊലപാതകം ചെയ്യാനാകില്ല. കൊല നടത്തിയത് പുറത്തുനിന്നുള്ളവരാണ്. കൂടുതൽ പേര്‍ കൃത്യത്തില്‍ പങ്കാളികളാണ്. അടിപിടി പ്രശ്‌നമാണ് ഇത്തരമൊരു കൊലപാതകത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം സർക്കാരിന്റെശ്രദ്ധയില്‍ പെടുത്തുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.