കെപിസിസി ഭാരവാഹി ചുമതല പട്ടിക തയ്യാറായി ; സംഘടന ചുമതല ടിയു രാധാകൃഷ്ണന്

Jaihind Webdesk
Friday, November 26, 2021

കെപിസിസി ഭാരവാഹി ചുമതല പട്ടിക തയ്യാറായി. സംഘടന ചുമതല ടിയു രാധാകൃഷ്ണനും ഓഫീസ് ചുമതല ജിഎസ് ബാബുവിനും നല്‍കി. തിരുവനന്തപുരം ജില്ലയില്‍ അഡ്വ.കെപി ശ്രീകുമാർ,  കൊല്ലം ജില്ലിയില്‍ അഡ്വ പഴകുളം മധു, പത്തനംതിട്ടയില്‍ അഡ്വ. എംഎം നസീർ, ആലപ്പുഴയില്‍ ഡോ.ജി പ്രതാപ വർമ്മ തമ്പാന്‍, കോട്ടയം ജില്ലയില്‍ എംജെ ജോബ്, ഇടുക്കിയില്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍, എറണാകുളം ജില്ലയില്‍ അഡ്വ. എസ് അശോകന്‍, തൃശൂരില്‍ അഡ്വ.കെ ജയന്ത് , പാലക്കാട് അഡ്വ. ബിഎ അബ്ദുല്‍ മുത്തലിബ്, മലപ്പുറത്ത് അഡ്വ. പിഎ സലീം, കോഴിക്കോട് കെകെ എബ്രഹാം, വയനാട് പിഎം നിയാസ് , കണ്ണൂർ സി ചന്ദ്രന്‍, കാസർഗോഡ് അഡ്വ. സോണി സെബാസ്റ്റ്യന്‍ എന്നിവർക്ക് ചുമതല നല്‍കി.